കോൺഗ്രസ് ധർണ്ണ നടത്തി

കാറളം : കേരളാ സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി തട്ടിപ്പിനെതിരെയും സാമൂഹിക പെൻഷൻ വിതരണം താറുമാറാക്കിയതിനെതിരെയും കാറളം പഞ്ചായത്ത് ഭരണ സമിതിയുടെ പദ്ധതി വിഹിത വിതരണത്തിലെ പക്ഷപാതിത്വത്തിനെതിരെയും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുനിൽ മുഗൾക്കുടം, കാട്ടൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് തിലകൻ പൊയ്യാറ, തങ്കപ്പൻ പാറയിൽ, ഐ.ഡി.ഫ്രാൻസീസ് മാസ്റ്റർ, വിനോദ് പുള്ളിൽ, എം.ആർ.സുധാകരൻ, വി.ഡി. സൈമൺ, വിശ്വംഭരൻ ഊരാളത്ത്, വേണു കുട്ടശാംവീട്ടിൽ, ബാബു പെരുമ്പിള്ളി എന്നിവർ സംസാരിച്ചു. പ്രകടനത്തിലും ധർണ്ണയിലും നൂറോളം പ്രവർത്തകർ പങ്കെടുത്തു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top