ഇരിങ്ങാലക്കുട നാഷണൽ ബുക്ക്സ്റ്റാളിൽ നവവത്സര പുസ്തകോത്സവം ജനുവരി 5 വരെ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ( നാഷണൽ ബുക്ക്സ്റ്റാൾ) ക്രിസ്മസ് നവവത്സര പുസ്തകോത്സവം പ്രശസ്ത സാഹിത്യ നിരൂപകനും ഗ്രന്ഥകാരനുമായ പ്രൊഫ. മാമ്പുഴ കുമാരൻ ഉദ്ഘാടനം ചെയ്തു. വായന മനുഷ്യനെ പൂർണ്ണതയിലേക്ക് നയിക്കുന്ന സുപ്രധാനമായ ഒരു കാര്യമാണെന്നും സൗന്ദര്യാത്മകമായ ജീവിത വീക്ഷണത്തിന് അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ബുക്ക്സ്റ്റാളിന്‍റെ അങ്കണത്തിൽ നടക്കുന്ന പുസ്തകോത്സവം ജനുവരി 5 വരെ ഉണ്ടായിരിക്കുന്നതാണ്. പി.കെ.ഭരതൻ മാസ്റ്റർ, ഖാദർ പട്ടേപ്പാടം, പ്രതാപ് സിംഗ്, ഡോ.ഇ.എം.തോമസ്, എം.കെ.ശ്രീകുമാർ, ഉണ്ണിക്കൃഷ്ണൻ കിഴുത്താനി, ജോസ് മഞ്ഞില, റഷീദ് കാറളം എന്നിവർ ആശംസകൾ അർപ്പിച്ചു. ടി.ആർ.സുബീഷ് സ്വാഗതവും കെ.ഹരി നന്ദിയും പറഞ്ഞു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top