വനിതാ മതിലിന്‍റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുടയിൽ വനിതകളുടെ കാൽനട പ്രചാരണ ജാഥ

ഇരിങ്ങാലക്കുട : നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന വനിതാ മതിലിന്‍റെ പ്രചരണാർത്ഥം എൽ ഡി എഫ് ഇരിങ്ങാലക്കുട ടൗൺ മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ നടന്നു. പൂതംകുളത്തുനിന്നു ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ജാഥ ക്യാപ്റ്റൻ മീനാക്ഷി ജോഷി വൈസ് ക്യാപ്റ്റൻ അഡ്വ. ജിഷ ജോബി, മാനേജർ ലത സുരേഷ്, എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top