പ്രളയക്കെടുതിയിൽ തകർന്ന വീടിനുപകരം അവിട്ടത്തൂർ ഇടവകയുടെ കൃപാ ഭവനം

അവിട്ടത്തൂർ :തിരുനാളുകളും മറ്റും വളരെ ലളിതമാക്കിയും ഇടവകയിലെ വിശ്വാസികളുടെ സഹായ സഹകരണങ്ങളിലൂടെയും പ്രളയക്കെടുതിയിൽ തകർന്ന തട്ടിൽ മണ്ടി അന്തോണിക്ക് അവിട്ടത്തൂർ ഇടവകയുടെ കൃപാ ഭവനം പണിതുനല്കി. അവിട്ടത്തൂർ ഹോളി ഫാമിലി പള്ളി വികാരി ഫാ. ആന്റോ പാണാടൻ തറ കല്ലിടൽ കർമ്മം നിർവഹിച്ച വീടിന്‍റെ വെഞ്ചിരിപ്പ് കർമ്മം രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു.

തിരുനാളുകളും മറ്റും വളരെ ലളിതമാക്കിയും ഇടവകയിലെ വിശ്വാസികളുടെ സഹായ സഹകരണങ്ങളിലൂടെയുമാണ് വീടിന്‍റെ പണി പൂർത്തീകരിച്ചത്. ചടങ്ങിൽ ഫാ. ആന്റോ പാണാടൻ , കേന്ദ്ര സമിതി പ്രസിഡന്റ് പാട്രിക്ക് തൊമ്മന, കൈക്കാരൻ സാജൻ തൊമ്മന, , സിസ്റ്റേഴ്സ്, ഇടവകാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  • 195
  •  
  •  
  •  
  •  
  •  
  •  
Top