പടിയൂർ ഫെസ്റ്റ് 25 മുതൽ 31 വരെ

പടിയൂർ : എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ജനകീയ സാംസ്കാരികോത്സവം പടിയൂർ ഫെസ്റ്റ് ഡിസംബർ 25 മുതൽ 31 വരെ പോസ്റ്റ് ഓഫീസ് ജംക്ഷനിൽ സംഘടിപ്പിക്കുന്നു. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കമൽ ഫെസ്റ്റിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. പ്രൊഫ കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും.


ഫെസ്റ്റിൽ വിപണനമേള, ഭക്ഷ്യമേള, ലോൺ മേള, പ്രദർശനങ്ങൾ, സെമിനാറുകൾ, സാംസ്കാരിക സമ്മേളനം ചെമ്പൈ അരുണിന്റെ നാദോത്സവം, മെഡിക്കൽ ക്യാമ്പ് എന്നിവ നടക്കും. 31ന് ഉച്ചതിരിഞ്ഞ് നടക്കുന്ന വനിതാ സംഗമം വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ ഉദ്‌ഘാടനം ചെയ്യും . വിദ്യഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് സമാപനസമ്മേളനത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കും.

Leave a comment

  • 78
  •  
  •  
  •  
  •  
  •  
  •  
Top