താലൂക്ക് ആശുപത്രിയില്‍ സീനിയര്‍ സര്‍ജന്‍റെയും അനസ്‌ത്യേഷ്യസ്റ്റിന്‍റെയും തസ്തികകള്‍ പുനഃസ്ഥാപിക്കുക – ബി ജെ പി

ഇരിങ്ങാലക്കുട : താലൂക്ക് ആശുപത്രിയില്‍ നഷ്ടപ്പെട്ട സീനിയര്‍ സര്‍ജന്‍റെയും അനസ്‌ത്യേഷ്യസ്റ്റിന്‍റെയും തസ്തികകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി സമരം തുടങ്ങി. താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ആരംഭിച്ച ധര്‍ണയും ഒപ്പ് ശേഖരണവും ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എസ്സ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായ മനോജ് കല്ലിക്കാട്ട്, സുരേഷ് കുഞ്ഞന്‍ സുനിലന്‍ പീണിയ്ക്കല്‍, സുനില്‍ ഇല്ലിക്കല്‍, എന്നിവര്‍ സംസാരിച്ചു. ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ഷാജു കണ്ടംകുളത്തി, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സുരേഷ് പാട്ടത്തില്‍, ഷൈജു കുറ്റിക്കാട്ട്, സൂരജ് നമ്പ്യാങ്കാവ്, ശ്യാംജി മാടത്തിങ്കല്‍, അമ്പിളി ജയന്‍, ദാസന്‍ വെട്ടത്ത് എന്നിവർ നേതൃത്വം നല്‍കി. ഡിസംബര്‍ 24 വരെ നീണ്ടു നില്‍ക്കുന്ന സമരത്തില്‍ വിവിധ മോര്‍ച്ചകളും പഞ്ചായത്ത് കമ്മിറ്റികളും പങ്കെടുക്കും. രോഗികളില്‍ നിന്ന് ഒപ്പുശേഖരണവും നടത്തുന്നുണ്ട്.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top