തപസ്യ തിരുവാതിര മഹോത്സവം ശനിയാഴ്ച

ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന തിരുവാതിര മഹോത്സവം 22-ാം തിയ്യതി ശനിയാഴച വൈകീട്ട് 6 മണിക്ക് സിനിമാതാരം നന്ദനവര്‍മ്മ ഉദ്ഘാടനം ചെയ്യും. ശ്രീ കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ വൈകീട്ട് 6.10 ന് മകീര്യം എട്ടങ്ങാടി ചടങ്ങുകള്‍ ആരംഭിക്കും. എട്ടങ്ങാടി സരസ്വതിസ്തവം, ഗണപതി സ്തവം, തിരുവാതിര കളി എന്നിവ നടക്കും. 7 മണിക്ക് ആതിരദീപം തെളിയിക്കും. തപസ്യകുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ഗണപതി സ്തുതി, സരസ്വതി സ്തുതി എന്നിവയും നടക്കും. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് തിരുവാതിരകളിസംഘങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിരകളി നടക്കും. രാത്രി 11:15 ന് പാരമ്പര്യതിരുവാതിര ആചാരാനുഷ്ഠാനങ്ങള്‍ ആരംഭിക്കും. ആഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ തിരുവാതിര ഭക്ഷണം ഉണ്ടായിരിക്കും.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top