അവിട്ടത്തൂരില്‍ ഭക്തജന സംഗമം നടത്തി

അവിട്ടത്തൂർ : ശബരിമല കര്‍മ്മസമിതി വേളൂക്കര പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ അവിട്ടത്തൂരില്‍ ഭക്തജന സംഗമം നടത്തി. യോഗം ജയൻ തിരുമേനി ഉദ്‌ഘാടനം ചെയ്തു. സുകൃതം ട്രസ്റ്റ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബാലൻ അമ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. വി എച്ച് പി സംസ്ഥാന ധർമ്മ പ്രചാര്‍ പ്രമുഖ് കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. തപസ്യ കലാസാഹിത്യവേദി സംസ്ഥാന സംഘടന സെക്രട്ടറിയും കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവുമായ സി സി സുരേഷ്, ബാലൻ പണിക്യശ്ശേരി, ബിജെപി പഞ്ചായത്ത് പ്രസഡന്റ് സുനിൽ, സെക്രട്ടറി രാധാകൃഷ്ണൻ അവിട്ടത്തൂർ, ഹരിദാസ് തുമ്പൂര്‍, രാഹുൽ പി ഇ, കൃഷ്ണദാസ് ടി , ഗുരു സ്വാമിമാർ, എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങില്‍ പഞ്ചായത്തിലെ ഗുരുസ്വാമിമാരെയും, ഹൈന്ദവസംഘടന നേതാക്കളെയും, ശബരിമലയിൽ നാമജപം നടത്തിയതിനു ജയിൽ വാസമനുഷ്ഠിച്ച ശ്രീജേഷ് ഊരകത്തിനെയും ആദരിച്ചു. കർമസമിതി പ്രസിഡന്‍റ് ഷാജു സ്വാഗതവും, ഹിന്ദു ഐക്യ വേദി പഞ്ചായത്ത് പ്രസിഡന്റ് അർജുനൻ നന്ദിയും പറഞ്ഞു.

Leave a comment

  • 24
  •  
  •  
  •  
  •  
  •  
  •  
Top