സി പി ഐ ലെ ടി കെ രമേഷ് കാട്ടൂരിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

 

കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി പി ഐ ലെ ടി കെ രമേഷ് തെരഞ്ഞെടുക്കപ്പെട്ടു. മനോജ് വലിയപറമ്പിൽ രാജി വച്ച ഒഴിവിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് സ്ഥാനാർഥി റാഫിയെ ആറിന് എതിരെ എട്ടു വോട്ടുകൾക്കാണ് രമേഷ് പരാജയപെടുത്തിയത്. റിട്ടേർണിംഗ് ഓഫീസറായ കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുരളീധരൻ തെരെഞ്ഞെടുപ്പിനു മേൽനോട്ടം വഹിച്ചു. രമേഷിനെ അനുമോദിച്ചുകൊണ്ട് കെ ശ്രീകുമാർ, പി മണി, കെ സി പ്രേമാനന്ദൻ, എൻ കെ ഉദയപ്രകാശ്, പവിത്രൻ, ബീന രഘു എന്നിവർ സംസാരിച്ചു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top