പ്രളയക്കെടുതിയിൽ തകർന്ന വീടിനുപകരം കത്തീഡ്രൽ ഇടവകയുടെ പുതിയ സ്നേഹക്കൂട്

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയിൽ തകർന്നുപോയ വീടിനു പകരം മാപ്രാണത്തുക്കാരൻ റീത്ത പൈലനു ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവക പുതിയ സ്നേഹകൂടൊരുക്കി. ഇരിങ്ങാലക്കുട ഇടവകയിൽ തന്നെ ആദ്യമായി പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പൂർത്തീകരിച്ച ആദ്യ ഭവനമാണിത്. രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ വെഞ്ചിരിപ്പുകർമ്മവും താക്കോൽദാനകർമ്മവും നിർവ്വഹിച്ചു. കത്തീഡ്രൽ വികാരി ഡോ. ആന്റോ ആലപ്പാടൻ, കൈക്കാരന്മാരായ ജോണി പൊഴോലിപറമ്പിൽ, ആന്റോ ആലേങ്ങാടൻ, ജെയ്‌സൺ കരപറമ്പിൽ, അഡ്വ. വി സി വർഗ്ഗിസ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  • 44
  •  
  •  
  •  
  •  
  •  
  •  
Top