മെഗാ മെഡിക്കൽ ക്യാമ്പ് 23ന്

കാരൂർ : കാരൂർ തോട്ടാപ്പിള്ളി ഫാമിലി അസോസിയേഷനും, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി അഹല്യ കണ്ണാശുപത്രിയുടെയും, അഹല്യ ആയൂർവേദ ആശുപത്രിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയയും, സൗജന്യ സമ്പൂർണ്ണ വൈദ്യപരിശോധന ക്യാമ്പും, ആയൂർവേദ ക്യാമ്പും മരുന്നുവിതരണവും ഡിസംബർ 23 ഞായറാഴ്ച രാവിലെ 8 മണി മുതൽ 1 മണി വരെ കാരൂർ സെന്റ് മേരീസ് ഹാളിൽ സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്‌ഘാടനം കാരൂർ പള്ളി വികാരി ജോൺ തെക്കേത്തല നിർവ്വഹിക്കുന്നു. മുൻ‌കൂർ രജിസ്ട്രേഷന് സൗകര്യമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9526553574 , 8547336254

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top