ബി ജെ പി രാഷ്ട്രീയ വിശദീകരണ സദസ്സും ആദരണവും നടത്തി


മുരിയാട് : മുരിയാട് പഞ്ചായത്തിലെ 63,65,66 ബൂത്ത് സമിതികളുടെ നേതൃത്വത്തിൽ ബി ജെ പി രാഷ്ട്രീയ വിശദീകരണ സദസും ഗുരുസ്വാമികളെയും മുതിർന്ന ശാസ്താ പാട്ട് കലാകാരൻമാരെയും സ്കൂൾതല സംസ്ഥാന കലോൽസവത്തിൽ ഒന്നാ സ്ഥാനം നേടീയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി.

ശബരിമലയിലെ ആചാരങ്ങളെ തകർക്കാൻ ഇടതുപക്ഷ സർക്കാർ ഗൂഢനീക്കങ്ങളാണ് നടക്കുന്നത് എന്നും അതിനു വേണ്ടിയാണ് വനിതാ മതിൽ പോലുള്ള സമരങ്ങൾ സംഘടിപ്പിക്കുന്നതെന്നും ഇതിനെതിരെ ഭക്ത സമൂഹം ഒന്നടങ്കം പ്രതിഷേധിക്കാൻ തയ്യാറാവണം എന്നു യോഗം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ അനീഷ്കുമാർ പറഞ്ഞു. മനോജ് നെല്ലിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അഖിലാഷ് വിശ്വനാഥൻ, ജയൻ മണ്ണാളത്ത്, കവിതബിജു, ശിവശങ്കരൻ ആനന്ദപുരം, ഷിബു മഞ്ഞോളി എന്നിവർ സംസാരിച്ചു. സജിത്ത് വട്ടപറമ്പിൽ, അനീഷ് തുറവൻകാട്, മധു ടി എസ്, സുനിൽ ഇയ്യാനി, കണ്ണൻ.പി കെ, സുതൻ തവളകുളങ്ങര, മിഷാദ് ദയാനന്ദൻ, ജിനു ഗിരിജൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top