മത ഭീകരവാദികളില്‍ നിന്നും ഇന്ത്യന്‍ ഭരണഘടന ഭീഷണി നേരിടുന്നു – എസ് വൈ എസ്

ഇരിങ്ങാലക്കുട : കപട ചരിത്ര നിര്‍മ്മിതിയിലൂടെ രാജ്യത്തിന്‍റെ ഭരണസംവിധാനം കയ്യാളുന്നവരിൽനിന്നും ഇന്ത്യന്‍ ഭരണഘടന വെല്ലുവിളി നേരിടുകയാണെന്നും, ജനത ഒരുമിച്ച് നിന്ന് ഭരണഘടനയെ സംരക്ഷിക്കണമെന്നും എസ് വൈ എസ് തൃശൂര്‍ ജില്ലാ കമ്മറ്റി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച മൗലികാവകാശ സമ്മേളനത്തില്‍ വിഷയാവതരണം നടത്തിയ അബ്ദുറഷീദ് സഖാഫി ഏലംകുളം അഭിപ്രായപ്പെട്ടു.

സമ്മേളനം കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ സെക്രട്ടറി പി.കെ. ജാഫർ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. എം എം ഇബ്രഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.എം. സിറാജുദ്ദീന്‍ സഖാഫി, സി.വി.എം മുസ്തഫ സഖാഫി, ഷെമീര്‍ എറിയാട് എന്നിവര്‍ പ്രസംഗിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top