റോഡുകൾ നന്നായിട്ടും തൊമ്മാനയിൽ അപകടങ്ങൾക്ക് കുറവില്ല

തൊമ്മാന : സംസ്ഥാനപാതകളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന ഒരിടമായ പോട്ട- ഇരിങ്ങാലക്കുട സംസ്ഥാനപാതയിലെ വല്ലക്കുന്ന്, തൊമ്മാന മേഖലകളിൽ റോഡുകൾ ഇപ്പോൾ നന്നായിട്ടും അപകടങ്ങൾക്ക് ഇപ്പോഴും ഒരു കുറവില്ല. വർഷങ്ങളായി താറുമാറായി കിടക്കുന്ന സംസ്ഥാനപാത ഏറെ പരാതികൾക്ക് ഒടുവിൽ ടാർ ചെയ്തിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ.

മുഖംമിനുക്കിയ പുതിയ റോഡിൽ വാഹനങ്ങൾക്ക് ഇപ്പോഴും അമിതവേഗതയാണ്. ശനിയാഴ്ച വൈകീട്ട് നിയന്ത്രണം തെറ്റിയ ക്വിഡ് കാർ തൊമ്മാന പാടത്തേക്ക് പകുതി തെറ്റിയ നിലയിൽ കുറ്റിയിലിടിച്ചു നിന്നു. ആ സമയം അതുവഴിയെത്തിയ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം കെ സുരേഷ് കുമാറും സംഘവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. വാഹനമോടിച്ച് വ്യക്തിക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു ഇവിടെ ഒരു വശത്ത് മാത്രമേ പുതിയതായി സംരക്ഷണഭിത്തി കെട്ടിയിട്ടുള്ളു. മറുവശത്തെ പഴകിയ സംരക്ഷണഭിത്തി പലയിടത്തും അടർന്ന നിലയിലാണ്. ഇത് നേരെയാകണമെന്ന ആവശ്യം ഇതുവരെ അധികൃതർ ചെവിക്കൊണ്ടിട്ടില്ല.

Leave a comment

  • 94
  •  
  •  
  •  
  •  
  •  
  •  
  •  
Top