റോക്കി ജെയിംസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള 3s ഫുട്‍ബോൾ ടൂർണമെന്റും ഷൂട്ടൗട്ട് മത്സരവും 22 മുതൽ 25 വരെ വല്ലക്കുന്നിൽ

വല്ലക്കുന്ന് : പ്രളയക്കാലത്ത് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരണമടഞ്ഞ വല്ലക്കുന്ന് സ്വദേശി ജെയ്‌മിയുടെ സ്മരണാർത്ഥം വല്ലക്കുന്ന് സെന്‍റ് അൽഫോൻസാസ് ചർച്ചിന് സമീപം സുഹൃത്തുക്കൾ സംഘടിപ്പിക്കുന്ന റോക്കി ജെയിംസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള 3s ഫുട്‍ബോൾ ടൂർണമെന്റും ഷൂട്ടൗട്ട് മത്സരവും ഡിസംബർ 22 രാവിലെ 9 മണി മുതൽ 25 വൈകീട്ട് 7 മണി വരെ നടക്കും. 22-ാം തിയ്യതിയിലെ ഫുട്‍ബോൾ ടൂർണ്ണമെന്റ് ഉദ്‌ഘാടനം സെന്റ് അൽഫോൻസാസ് ചർച്ച് വികാരി അരുൺ തെക്കിനിയത്ത് നിർവ്വഹിക്കുന്നു

25 -ാം തിയ്യതിയിലെ ഷൂട്ടൗട്ട് മത്സരത്തിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ, ആളൂർ സബ് ഇൻസ്‌പെക്ടർ വിമൽ വി വി എന്നിവർ സമ്മാനദാനം നിർവ്വഹിക്കും. ഫുട്‍ബോൾ ടൂർണ്ണമെന്റിൽ ഒന്നാം സമ്മാനം 3001 രൂപയും എവർറോളിങ് ട്രോഫിയും, രണ്ടാം സമ്മാനം 2001 രൂപയും. 25 -ാം തിയ്യതി വൈകീട്ട് 4 മണിക്ക് നടക്കുന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നാം സമ്മാനം 3001 രൂപയും രണ്ടാം സമ്മാനം 2001 രൂപ. ടീമുകളുടെ രെജിസ്ട്രേഷൻ ഫീസ് 300 രൂപയും ആണെന്ന് സംഘടകരായ വിനീത്, നെൽസൻ, രോഹിത്, ഫെബിൻ ജോണി, സനൂപ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9947325881, 9567974767 .

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
  •  
Top