സെന്‍റ് ജോസഫ്സ് കോളജിൽ വിവിധ നേട്ടങ്ങൾ സ്വന്തമാക്കിയ അധ്യാപകരെയും വിദ്യാർത്ഥിനികളെയും ആദരിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളജിൽ കഴിഞ്ഞ അധ്യയന വർഷം വിവിധ നേട്ടങ്ങൾ സ്വന്തമാക്കിയ അധ്യാപകരെയും വിദ്യാർത്ഥിനികളെയും ആദരിച്ചു. ഇന്ത്യൻ വോളിബോൾ ടീമിന്‍റെ പെർഫോമൻസ് സൈക്കോളജിസ്റ്റായ ഡോ. സ്റ്റാലിൻ റാഫേൽ, രാജരാജ ചോളൻ അവാർഡ് ജേതാവായ വോളിബോൾ കോച്ച് ആന്റണി പി.സി, ബാസ്ക്കറ്റ് ബോൾ കോച്ച് സഞ്ജയ് ബാലിഗ, യൂണിവേഴ്സിറ്റിയിലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ അഞ്ജു ആന്റണി, ഭാരതരത്ന മദർ തെരേസ റിസേർച്ച് അവാർഡ് ജേതാവ് സി. ഫ്ലവററ്റ്, കേരളാ ഗവൺമെന്റിന്റെ റിസർച്ച് പദ്ധതിയായ ഫ്ലെയർ ഫെല്ലോഷിപ്പ് നേടിയ ഡോ. ആൽഫ്രഡ് ജോ, അഞ്ജു ആന്റണി, ഡോ. ബിനു റ്റി.വി, ഡോ. ബിനോയ് ആനന്ദ്, ഡോ. മനോജ് ലാസർ, ലിനറ്റ് സെബാസ്റ്റ്യൻ, ജോസ് കുര്യാക്കോസ്, സിബി ലിൻസൺ, ധന്യ വി. എസ്, തുഷാര ഫിലിപ്പ് എന്നിവരാണ് ആദരവിന് അർഹരായ അധ്യാപകർ.

യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് ജേതാവായ കീർത്തി എസ് ബാലിഗ, ഫുൾ എ പ്ലസ് നേടിയ ആൻ മേരി ടോണി, ജിയ റോസ് ജോൺസൺ (ഗണിത ശാസ്ത്രം) ശിൽപ കെ .സ്, ഇന്തോ- ചൈന വിദ്യാർത്ഥി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പാർവതി അരുൾ ജോഷി, യൂണിവേഴ്സിറ്റിയിലെ മികച്ച എൻ എസ് എസ് വൊളണ്ടിയർമാരായ രാജശ്രീ ശശിധരൻ, നയന ഫ്രാൻസിസ്, യു.ജി.സി നെറ്റ് പരീക്ഷാ വിജയികൾ, വിവിധ കായിക താരങ്ങൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ ഐ ടി സി ബാങ്ക് പ്രസിഡന്റ് എം പി ജാക്സൺ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ. സി. ഇസബെൽ, പി.ടി.എ പ്രതിനിധി സത്യൻ പി. ബി. , ഡോ. മീന ഇരിമ്പൻ, ദീപ്തി ദേവസി, ആയിഷ മുഹമ്മദ് സെൽമാൻ എന്നിവർ സംസാരിച്ചു.

Leave a comment

  • 18
  •  
  •  
  •  
  •  
  •  
  •  
  •  
Top