സെന്‍റ് ജോസഫ്‌സ് കോളേജിൽ അന്താരഷ്ട്ര ദ്വിദിന കോൺഫറൻസ്

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് ‘റീസന്‍റ് ട്രെൻഡ്‌സ് ഇൻ ടോപ്പോളജി ആന്‍റ് ഇറ്റ്സ് അപ്‌ളിക്കേഷൻസ്’ ആരംഭിച്ചു. യു എസ് എ ബോസ്റ്റൺ യൂണിവേഴ്സിറ്റി റോബർട്ട് എൽ ദീവാനി, സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി ഇസബെൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രീൻ ബൗളിംഗ് യൂണിവേഴ്സിറ്റി പ്രൊഫ. കിറ്റ് ചാൻ, ഡോ. എൻ ആർ മംഗളാംബാൾ, ഡോ. കെ വി ഗീത, ഡോ. സി ക്ലെയർ എന്നിവർ സംസാരിച്ചു. തുടർന്നുള്ള ക്ലാസുകൾ കാലിക്കറ്റ് എൻ ഐ ടി യിലെ സുനിൽ ജെയ്ക്കബ് ജോൺ, കാക്കനാട് ആർ എസ് ഇ ടിയിലെ ഡോ. പി ബി വിനോദ്‌കുമാർ, ഗോവ യൂണിവേഴ്സിറ്റിയിലെ ഡോ. എ ജെ ജയന്തൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top