പൊതുകാനയിലേക്ക് മലിനജലം ഒഴുക്കില്ലെന്ന ഹോട്ടൽക്കാരുടെ ഉറപ്പ് പാലിക്കപ്പെടുന്നില്ല

ഇരിങ്ങാലക്കുട : പൊതുകാനയിലേക്ക് അനധികൃതമായി പൈപ്പുകൾ നിർമ്മിച്ച് മാലിന്യം ഒഴുക്കി കൊണ്ടിരുന്ന ഹോട്ടലുകൾക്കെതിരെ ദിവസങ്ങൾക്ക് മുൻപ് നഗരസഭ നടപടിയെടുക്കുകയും , ഇത്തരം പൈപ്പുകളിലൂടെ മാലിന്യങ്ങൾ ഒഴുക്കിലെന്നും ഇവ അടച്ചുവെന്നും കാണിച്ച് ഹോട്ടലുക്കാർ നഗരസഭക്ക് നൽകിയ മറുപടി സത്യസന്ധമല്ലെന്ന് വ്യാഴാഴ്ച രാവിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.

നഗരസഭ പൊതുകാനയിലേക്കുള്ള എല്ലാ പൈപ്പുകളും ആരോഗ്യവിഭാഗം കോൺക്രീറ്റ് ചെയ്ത് അടച്ചുകൊണ്ടിരിക്കുകയാണ്, ഇവ വീണ്ടും തകർക്കുവാൻ ശ്രമിച്ചാൽ ശക്തമായ നിയമനടപടികളുണ്ടാവുമെന്നു ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ അനധികൃതമായി റോഡിലേക്ക് തള്ളി സ്ഥാപിച്ചിരിക്കുന്ന വസ്തുക്കളെല്ലാം നഗരസഭ ഇന്ന് പിടിച്ചെടുത്തു കൊണ്ടുപോയി. ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സനോജ് വൈ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

Leave a comment

  • 31
  •  
  •  
  •  
  •  
  •  
  •  
  •  
Top