ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം പ്രോഗ്രാം ബുക്ക് പ്രകാശനം നടന്നു

ഇരിങ്ങാലക്കുട : ഹൈക്കോടതി വിധിയെ തുടർന്ന് കൂടൽമാണിക്യം ദേവസ്വം ആദ്യമായി നേരിട്ട് നടത്തുന്ന കിഴേടമായ ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ ജനുവരി 10ന് കോടിയേറി 19ന് ആറോട്ടോടു കൂടി ആഘോഷിക്കുന്ന തിരുവുത്സവത്തിന്‍റെ പ്രോഗ്രാം ബുക്ക് പ്രകാശനം നടന്നു.

ആലുവയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പ്രോഗ്രാം ബുക്ക് ആലുവ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.കെ. ജിൻലാഫ് ന് കൈമാറി കൊണ്ട് നിർവ്വഹിച്ചു. കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ എം സുമ പ്രോഗ്രാമിനെ കുറിച്ച് വിശദികരിച്ചു. കൂടൽമാണിക്യം ദേവസ്വം നേരിട്ട് നടത്തുന്ന ആദ്യത്തെ ഉത്സവം എന്ന സവിശേക്ഷത കൂടി ഈ വർഷത്തെ ഉത്സവത്തിന്നുണ്ട്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി ദേവസ്വം ചെയർമാൻ പറഞ്ഞു.

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  
  •  
Top