മുൻ മെമ്പർമാർക്ക് അനുവദിച്ചിട്ടുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കണം – ഓൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ

വെള്ളാങ്ങല്ലൂർ : മുൻ ത്രിതല പഞ്ചായത്ത് മെമ്പർമാർക്ക് സർക്കാർ ഉത്തരവനുസരിച്ച് അനുവദിച്ചിട്ടുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കണമന്നും, മെമ്പർമാർക്കുള്ള പെൻഷൻ പദ്ധതി താമസം കൂടാതെ അനുവദിക്കണമെന്നും ഓൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു.

ബ്ലോക്ക്ഓഫീസ് ഹാളിൽ ചേർന്ന യോഗം അഡ്വ. തോമാസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു.  അസോസിയേഷൻ ബ്ലോക്ക് പ്രസിഡന്റ് കെ. ഐ. നജീബ് അദ്ധ്യക്ഷത വഹിച്ചു. . 2 -ാം ഘട്ട മെമ്പർഷിപ്പ് വിതരണോൽഘാടനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം നിർവ്വഹിച്ചു. മുതിർന്ന പൗരന്മാരെ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സി.വി. കുരിയാക്കോസ് ആദരിച്ചു. പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീര്‍, വി.ടി. ആന്റണി, വി.കെ. വേലായുധൻ, എം.എസ്. ശ്രീദേവി, ഷീബ നാരായണന്, ജോസ് പുന്നാംപറമ്പിൽ, എടപ്പുള്ളി അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top