വനിതകൾക്ക് കൃഷിഭവൻ വഴി വാഴക്കന്ന് വിതരണം

കടുപ്പശ്ശേരി : വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്ക് വിതരണത്തിനായി ലഭിച്ചിട്ടുള്ള വാഴ കന്ന് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ടി.ആർ.സുനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർമാരായ ടി.ടി.സുരേഷ്, ലാലു വട്ടപറമ്പിൽ, മേരി ലാസർ, ആമിന അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു, കൃഷി ഓഫീസർ പി.ഒ.തോമസ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി നന്ദി പറഞ്ഞു.

ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ വാഴക്കന്ന് ലഭിക്കുന്നതിന് സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്നവർ സ്ഥലത്തിന്റെ നികുതി അടച്ചതിന്റെ കോപ്പി, സ്വന്തം റേഷൻ കാർഡിൽ ഉൾപ്പെട്ടവരുടെ സ്ഥലത്താണെങ്കിൽ റേഷൻ കാർഡിന്റെ കോപ്പി, പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്യുന്നതെങ്കിൽ സ്ഥലഉടമയുടെ സമ്മതപത്രം ,നികുതി കോപ്പി എന്നിവ സഹിതം അപേക്ഷയോടൊപ്പം സമർപ്പിച്ച് എത്രയും വേഗം വാഴക്കന്ന് കൈപ്പറ്റണമെന്ന് വേളൂക്കര കൃഷി ഓഫീസർ അറിയിച്ചു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top