“അശ്വമേധം 2018 തീവ്രയജ്ഞത്തിൽ” പങ്കാളികളായി സെന്‍റ് ജോസഫിലെ എൻ എസ് എസ് യൂണിറ്റുകൾ

ഇരിങ്ങാലക്കുട : സംസ്ഥാനസർക്കാരിന്‍റെ കുഷ്ഠരോഗനിർണ്ണയ ക്യാമ്പയിനായ “അശ്വമേധം 2018 തീവ്രയജ്ഞത്തിന്‍റെ ഉദ്‌ഘാടനപരിപാടിയിൽ സെന്‍റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളും പങ്കാളികളായി. പടിയൂർ പഞ്ചായത്തിന്‍റെയും പ്രൈമറി ഹെൽത്ത് സെന്‍റ റിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തീവ്ര യജ്ഞത്തിന്‍റെ ഉദ്‌ഘാടനം തൃശൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ കെ ഉദയപ്രകാശ് നിർവ്വഹിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി എസ് സുധൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി എച്ച് സി യിലെ ഡോ. ലവീന കെ എ, ഹെൽത്ത് ഇൻസ്‌പെക്ടർ ലീല പി കെ, സെന്‍റ് ജോസഫ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ബിനു ടി വി, വാർഡ് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എൻ എസ് എസ് വളണ്ടിയേഴ്സിന്‍റെ നേതൃത്വത്തിൽ പടിയൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ്മോബും നിശ്ചല ദൃശ്യാവിഷ്ക്കാരവും അവതരിപ്പിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top