വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള യുവജനപക്ഷം

ഇരിങ്ങാലക്കുട : വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു. യുവജനപക്ഷം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പല സ്ഥലങ്ങളിലായി വാഹനാപകടം മൂലം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇരിങ്ങാലക്കുടയിലെ ബൈപാസ് റോഡില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ദുരന്തം അതിനു ഒരു ഉദാഹരണമാണ് അതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ് പരിസരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അരവിന്ദ്, സ്മിന്‍റോ. എന്നി 2 യുവാക്കളും മരണപ്പെട്ടു.

നിരവധി അപകടങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടും ആവശ്യമായ വാഹന പരിശോധനയോ, സുരക്ഷാ മുന്‍കരുതലുകളോ എടുക്കുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ വീഴ്ചവരുത്തുന്നത് പതിവായ കാഴ്ചയാണ്. ജനപ്രതിനിധികളുടെ കഴിവില്ലായ്മയോ, അതോ മറ്റു സ്വാധീനങ്ങള്‍ക്കു വഴങ്ങിയിട്ടാണോ ഇവര്‍ ഇതിനെതിരെ കണ്ണടയ്ക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബൈപാസ് റോഡിലൂടെ പലപ്പോഴും വണ്‍വെ തെറ്റിച്ചോടുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന തരത്തിലുള്ള കര്‍ശന നട പടികള്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റിന്‍റെ ഭാഗത്തുനിന്നും അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്. വാഹനങ്ങളുടെ അമിതവേഗതയും,പ്രത്യേകിച്ച് സ്വകാര്യ വാഹനങ്ങളുടെ മരണപ്പാച്ചിലും, സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടത്തിന് കാരണമാകുന്നുണ്ട്. ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രമുണ്ടെങ്കിലും അവയെല്ലാം കാറ്റില്‍ പറത്തിയാണ് അവ പായുന്നത്.

അപകട സാധ്യതയേറിയ വളവുകളില്‍ പോലും ഹോണ്‍ മുഴക്കാതെ വളരെ വേഗത്തിലാണ് വാഹനങ്ങള്‍ പോകുന്നത്. ചെറുവാഹനങ്ങള്‍ ഇവയ്ക്കുവേണ്ടി മാറിക്കൊടുത്തില്ലെങ്കില്‍ മരണം സുനിശ്ചിത മാണ്. പലപ്പോഴും പലരും തലനാരിഴയ്ക്കാണ് അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നത്. വാഹനാപകടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ മുന്‍നിരയിലാണ് കേരളത്തിന്റെ സ്ഥാനം. നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും, ഓവര്‍ടേക്കിംഗും, അമിത വേഗതയും, വണ്‍വെ തെറ്റിച്ചുള്ള വാഹനങ്ങളുടെ കുതിച്ചുപായലും, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുക, നിയമം തെറ്റിക്കുന്ന ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുക, നരഹത്യയ്‌ക്കെതിരെ കേസ് എടുക്കുക തുടങ്ങിയ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇനിയും വാഹനാപകടം മൂലമുള്ള മരണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കര്‍ശന പരിശോധനയ്ക്കായി ജനപ്രതിനിധികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും, ഉദ്യോഗസ്ഥര്‍ അത് പാലിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടതും അനിവാര്യമാണ്. കാര്‍ത്തിക് എം.എസ്. അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍, അഡ്വ. സുബീഷ് പി. എസ്., ജോസ് കിഴക്കെപീടിക, കെ.എല്‍. ജോര്‍ജ്ജ്, വി.കെ. ദേവാനന്ദ്, ശരത് പോത്താനി, സുരേഷ് പടിയൂര്‍, സുധീഷ് ചക്കുങ്ങല്‍, ജെഫ്രിന്‍ ജോസ്, രോഹിത് നമ്പ്യാര്‍, പോള്‍ ജോസ് തെക്കേത്തല, ബ്രൈറ്റ് എ.ജെ., വിനീഷ് സഹദേവന്‍, റോബിന്‍ റാഫേല്‍, ദീപക് അയ്യഞ്ചിറ, അജീഷ് കൊട്ടാ രത്തില്‍, സുധ ബൈജു, അര വിന്ദാക്ഷന്‍ എന്‍.കെ., എന്‍.സഹദേവന്‍, ജോര്‍ജ്ജ് ചിറ്റിലപ്പിള്ളി, ബിജോ പോള്‍, കെ.കെ. ഹരീഷ്, സുനിത കെ.വി.,
ഗില്‍സ ഉണ്ണിരാജ, കമലാദേവി, തങ്കമ്മ നടവരമ്പ്, തോമസ് ആസാദ് റോഡ്, എന്നിവർ സംസാരിച്ചു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top