രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാറളം : കാറളം സ്കൂളിലെ ഹയർസെക്കണ്ടറിയിലെയും വി എച് എസ് ഇ യിലെയും യൂണിറ്റുകൾ തൃശൂർ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഉദയപ്രകാശ് രക്തം ദാനം ചെയ്തുകൊണ്ട് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ രമാരാജൻ പി വി രമാദേവി, പ്രോഗ്രാം ഓഫീസർമാരായ നിത്യ ബിനോദ്, ശ്രീജ എൻ ജി, വളണ്ടിയർ ലീഡർമാരായ സ്റ്റഫി സ്റ്റീഫൻ, അന്റോണിയോ, സോനു, നിഖിൽ വത്സൻ, രോഹിത്ത് ടി എം, വീണ ജെ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
  •  
Top