സെന്റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ മുകുന്ദപുരം ജി എൽ പി സ്കൂളിൽ നടത്തി വരാറുള്ള ഇത്തിരിവെട്ടം പരിപാടിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു. ആഘോഷങ്ങളുടെ ഭാഗമായി പ്രധാന അദ്ധ്യാപകൻ സി ജെ ജോർജ് കേക്ക് മുറിച്ച് വിതരണം നടത്തി. വളണ്ടിയേഴ്‌സ് നിർമ്മിച്ച ക്രിസ്തുമസ് കാർഡ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു. കരോൾ ഗാനങ്ങൾ പാടിയും പഠിപ്പിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും ആഘോഷങ്ങൾ കൂടുതൽ വർണ്ണാഭമാക്കി. എൻ എസ് എസ് വളണ്ടിയർമാരായ അഭിരാമി, ആവണി, തെരേസ ജോൺ, ഭവ്യലക്ഷ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top