വാരിയർ സമാജം നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ നവീകരിച്ച ഓഫീസ് കെട്ടിടം സമാജം സംസ്ഥാന പ്രസിഡന്‍റ് പി.വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് എ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കൈയെഴുത്ത് മാസിക പ്രകാശനം ജില്ലാ പ്രസിഡന്‍റ് പി.വി.ധരണീധരൻ നിർവ്വഹിച്ചു. ഉണ്ണായിവാരിയർ അനുസ്മരണം പത്മനാഭ വാരിയർ നടത്തി. പെൻഷൻ, വിദ്യഭ്യാസ അവാർഡ്‌ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. മുൻസിപ്പൽ കൗൺസിലർ പി.എം.രമേശ് വാരിയർ, കെ.വി.ചന്ദ്രൻ, സി.വി.ഗംഗാധരൻ, കെ.വി.രാമചന്ദ്രൻ, സതീശൻ പി.വാരിയർ, ടി.രാമചന്ദ്രൻ ,ഇന്ദിര ശശിധരൻ എന്നിവർ പ്രസംഗിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top