അപകടമരണങ്ങൾ ഇരിങ്ങാലക്കുടയെ വിട്ടൊഴിയുന്നില്ല : ശനിയാഴ്ച രാത്രി ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കളുടെ ജീവൻ പൊലിഞ്ഞു

ഇരിങ്ങാലക്കുട : ഏവരെയും ആശങ്കപ്പെടുത്തികൊണ്ട് ഇരിങ്ങാലക്കുടയിലെ റോഡുകൾ വീണ്ടും കുരിതികളമാക്കുന്നു. സെന്റ് ജോസഫ്സ് കോളജിന് സമീപം ശനിയാഴ്ച രാത്രി ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളുടെ ജീവൻ പൊലിഞ്ഞു.

പുല്ലൂർ അമ്പലനട സ്വദേശി പരേതനായ തൊടുപറമ്പിൽ പീറ്റർ മകൻ സ്മിന്റോ (19), കോമ്പാറ പൊന്നാത്ത് ശശികമാർ മകൻ അരവിന്ദ് (20) എന്നിവരാണ് മരിച്ചത്.

സ്മിന്റോയുടെ അമ്മ പൗളി. സഹോദരിമാർ സ്മിറ്റി, സ്മിജി. അരവിന്ദിന്റെ അമ്മ  ഉഷ, സഹോദരി ചിന്നു.

Leave a comment

  • 53
  •  
  •  
  •  
  •  
  •  
  •  
  •  
Top