കരൂപ്പടന്ന ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക കെ.എം.മഞ്ജുളക്ക് ഡോക്ടറേറ്റ്

കരൂപ്പടന്ന : കരൂപ്പടന്ന ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപിക കെ.എം.മഞ്ജുള കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുള്ളൽ കലയുടെ സാഹിത്യത്തെയും രംഗാവതരണത്തെയും മുൻനിർത്തി ഒരു സ്ത്രീപക്ഷ പഠനം എന്ന വിഷയത്തിൽ ചാലക്കുടി എസ്.എച്ച് കോളേജ് പ്രൊഫസർ ഡോ.റോസി തമ്പിയുടെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

റിട്ട. അധ്യാപകൻ പുത്തൻചിറ കുമരപ്പിള്ളി വീട്ടിൽ മോഹനന്‍റെയും റിട്ട. പോസ്റ്റ്മാസ്റ്റർ എടത്തൂട്ട് ശ്യാമളയുടേയും മകളും തുറവൂർ സ്വദേശി വി.പി ശ്രീരാജിന്‍റെ ഭാര്യയുമാണ് മഞ്ജുള.

Leave a comment

  • 25
  •  
  •  
  •  
  •  
  •  
  •  
Top