‘ബസ്സുകളോട് ബൈപ്പാസിലൂടെ വരാൻ നഗരസഭ പറഞ്ഞിട്ടുണ്ടോ’ എന്ന് ചെയർപേഴ്സൺ : പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഭരണപക്ഷം

ഇരിങ്ങാലക്കുട : നഗരസഭ മുൻകൈയെടുത്ത് വിളിച്ചു ചേർക്കേണ്ട ട്രാഫിക് കമ്മിറ്റി മാസങ്ങളായി മുടങ്ങി കിടക്കുന്നത് ആണ് നഗരത്തിലെ അപകടങ്ങളുടെ പ്രധാന കാരണം എന്ന ആരോപണം നഗരസഭയെ പ്രതിക്കൂട്ടിലാക്കിയപ്പോൾ പോലീസിനെതിരെ പഴി ചാരി രക്ഷപ്പെടാനുള്ള തന്ത്രവുമായി ഭരണപക്ഷം. കൗൺസിലിൽ ട്രാഫിക് എസ് ഐയും നഗരസഭ ചെയർപേഴ്സനും ഈ വിഷയത്തിൽ പണ്ടും പല തവണ ട്രാഫിക് കമ്മിറ്റിയിൽ ഏറ്റുമുട്ടിയിരുന്നു. കമ്മിറ്റിയിൽ എടുക്കുന്ന തീരുമാനങ്ങൾ പോലീസ് നടപ്പിലാക്കുന്നില്ല എന്നതാണ് നഗരസഭയുടെ പ്രധാന ആരോപണം എന്നാൽ ഔദ്യോധികമായി നഗരസഭയിൽ നിന്നും മറ്റു വകുപ്പുകളിൽ നിന്നും ഉത്തരവുകൾ ലഭിക്കാൻ വൈകുന്നതാണ് നടപടികൾക്കുള്ള കാലതാമസം എന്ന് പോലീസ് പറയുന്നു.

ഠാണാ, ബസ് സ്റ്റാൻഡ് മെയിൻ റോഡിലും , ക്രൈസ്റ്റ് കോളേജ് ജംക്ഷൻ , എ കെ പി , സണ്ണി സിൽക്‌സ് റോഡുകളിലെ ഗതാഗതക്കുരുക്കും റോഡിലെ ശോചനീയാവസ്ഥയും മൂലമാണ് ബസ്സുകൾ റൂട്ട് തെറ്റിച്ചു ബൈപ്പാസ് വഴി പായുന്നതിന്റെ പ്രധാന കാരണം . ഇത് പോലീസ് നിയന്ത്രിക്കുന്നില്ല എന്നതാണ് നഗരസഭയുടെ പ്രധാന ആരോപണം ഇതേ ചൊല്ലി വെള്ളിയാഴ്ച ചേർന്ന നഗരസഭ കൗൺസിലിൽ ഭരണപ്രതിപക്ഷ അംഗംങ്ങൾ നേർക്ക്നേർ വാക്കുതർക്കത്തിൽ ഏർപ്പെട്ടു.

നഗരസഭ ചെയർപേഴ്സൺ എന്ന നിലക്ക്‌ തനിക്ക് ബൈപ്പാസ് റോഡിൽ നിന്നും ബസ്സുകളെ നിയന്ത്രിക്കാൻ പറ്റുമോ എന്ന് നിമ്യ ഷിജു പ്രതിപക്ഷത്തോട് ചോദിച്ചു. എൽ ഡി എഫിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെ ഉത്തരവാദിത്വം ഇല്ലാത്ത നടപടികൾ ആണ് ബൈപ്പാസ് റോഡിന്റെ ശോചനീയ അവസ്ഥക്ക് കാരണം എന്നും ചെയർപേഴ്സൺ തിരിച്ചടിച്ചു. ഈ ആരോപണം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ വത്സല ശശിയും നിമ്യ ഷിജുവും തമ്മിലൂള്ള രൂക്ഷമായ വാക്കേറ്റത്തിന് കാരണം ആയി.

Leave a comment

  • 22
  •  
  •  
  •  
  •  
  •  
  •  
Top