ബൈപ്പാസ് റോഡ് അപകടം – ഉത്തരവാദിത്വത്തെ ചൊല്ലി കൗൺസിലിൽ ഭരണ പ്രതിപക്ഷ ബഹളം

ഇരിങ്ങാലക്കുട : നഗരത്തിൽ നിരന്തരം ഉണ്ടാക്കുന്ന വാഹന അപകടങ്ങളും ബൈപ്പാസിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകട മരണത്തിനും പ്രധാന കാരണം നഗരസഭ ട്രാഫിക് കമ്മിറ്റി വിളിച്ചു ചേർക്കാത്തതു ആണെന്ന് ആരോപിച്ചു നഗരസഭയിൽ പ്ലേയ്ക്കാർഡ് ഏന്തി എൽ ഡി എഫ് അംഗങ്ങൾ പ്രതിഷേധിച്ചത് ഭരണകക്ഷി അംഗങ്ങളുമായി വാക്കുതർക്കത്തിൽ കലാശിച്ചു.

സണ്ണി സിൽക്സിന് മുന്നിലെ തകർന്നു കിടക്കുന്ന റോഡ് ശരിയാക്കാത്തതു മൂലം ആണ് റൂട്ട് തെറ്റിച്ചു പല ബസ്സുകളും ബൈപ്പാസ് റോഡ് വഴി വരുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ റൂട്ട് തെറ്റിച്ചു ഓടുന്ന ബസ്സുകൾക്ക് എതിരെ പോലീസ് മുൻപേ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും ഭരണപക്ഷം തിരിച്ചടിച്ചു. യു ഡി എഫ് ഭരണസമിതിയുടെ അനാസ്ഥയാണ് ബൈപ്പാസ്സിലെ ശോചനീയാവസ്ഥക്ക് കാരണം എന്നും ട്രാഫിക് കമ്മിറ്റി എത്രേയും പെട്ടന്ന് വിളിച്ചു ചേർക്കണമെന്നും എൽ ഡി എഫ് കൗൺസിൽമാരായ പി വി ശിവകുമാർ, സി സി ഷിബിൻ, എം സി രമണൻ , അൽഫോൻസാ തോമസ് , വത്സല ശശി എന്നിവർ പറഞ്ഞു. ബി ജെ പി അംഗം രമേശ് വാര്യരും ബൈപ്പാസ് റോഡിലെ വർധിച്ചു വരുന്ന അപകടനിരക്കിൽ ആശങ്ക പ്രകടിപ്പിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top