നാലാമത് വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്‍റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ദനഹാ തിരുനാളിന്‍റെ ഭാഗമായി ജനുവരി 6 ശനിയാഴ്ച ആഘോഷിക്കുന്ന നാലാമത് വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്‍റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു . ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മെയിൻ റോഡിൽ ആലേങ്ങാടൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സെന്‍റ് തോമസ് കത്തീഡ്രൽ വികാരി ഫാ. ആന്റോ ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. വി സി വര്ഗീസ്, വാർഡ് കൗൺസിലർ വി എസ് ശിവകുമാർ, വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ രക്ഷാധികാരികളായി മാർട്ടിൻ ആലേങ്ങാടൻ, തോമാച്ചൻ വെള്ളാനിക്കാരൻ, ജോണി പി ആലേങ്ങാടൻ, സെക്രട്ടറി ജോണി ടി. വെള്ളാനിക്കാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പോൾ ജെ ആലേങ്ങാടൻ സ്വാഗതവും, ഖജാൻജി മനീഷ് അരീക്കാട്ട് നന്ദിയും പറഞ്ഞു

Leave a comment

Top