തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ ഹെെവേ പോലീസ് സേവനം വേണമെന്ന് സി പി ഐ

 

ഇരിങ്ങാലക്കുട :  തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുവാനും, വര്‍ദ്ധിച്ചുവരുന്ന വാഹന അപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഹെെവേപോലീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ആവശ്യപ്പെട്ടു .

ഈ റൂട്ടില്‍ നേരത്തെ സ്വകാര്യ ബസ്സുകൾക്ക് പഞ്ചിങ്ങ് ഉണ്ടായിരുന്നതാണ്, പിന്നീട് അത് പിന്‍വലിച്ചു. വാഹനങ്ങള്‍ വര്‍ദ്ധിച്ചതും അമിതവേഗതയും ഈ മേഖലയിൽ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇരിങ്ങാലക്കുട ഠാണാ കാട്ടൂര്‍ ബെെപാസ് റോഡില്‍ വഴിവിളക്കുകളും, ബെെപാസ്റോഡ്, ക്രെെസ്റ്റ് കോളേജ്,ഠാണാ,ചന്തകുന്ന് എ കെ പി ജംഗ്ഷന്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലും സിഗ്നല്‍ലെെറ്റുകളും സ്ഥാപിക്കുവാന്‍ അധികൃതര്‍ തയ്യാറാകണെന്നും പി മണി ആവശ്യപ്പെട്ടു .

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top