എൻ ഡി എ ഇരിങ്ങാലക്കുടയിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കെതിരെയും ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ സുരേന്ദ്രനെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നതിനെതിരെയും എൻ ഡി എ ഇരിങ്ങാലക്കുട മണ്ഡലം പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. എൻ ഡി എ നിയോജക മണ്ഡലം ചെയര്‍മാന്‍ ടി എസ് സുനിൽകുമാറിന്‍െറ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം ബി ഡി ജെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി കെ പി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. എൻ ഡി എ നിയോജക മണ്ഡലം കണ്‍വീനര്‍ പി കെ പ്രസന്നന്‍, ബി ജെ പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ഉണ്ണികൃഷ്ണന്‍ പാറയില്‍, അനില്‍കുമാർ പൂവത്തുംകടവില്‍, അമ്പിളി ജയന്‍, സുധ അജിത്ത്, സിനി രവീന്ദ്രന്‍, കവിത ബിജു , സുരേഷ് കുഞ്ഞന്‍,സുനിലന്‍ പീണിക്കല്‍, മനോജ് കല്ലിക്കാട്ട്, വത്സല നന്ദനന്‍,വിജയന്‍ പാറേക്കാട്ട്, ഗിരീഷ്, ശ്യാംജി മാടത്തിങ്കല്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top