അനധികൃത റൂട്ടിലൂടെ മരണപ്പാച്ചിൽ നടത്തിയ ‘സുബ്രമണ്യം’ ബസ്സിനെതിരെ നടപടി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ ഭീക്ഷിണിപെടുത്തിയ ക്ലീനർ റിമാൻഡിൽ

ഇരിങ്ങാലക്കുട : ബെപാസ്സ്‌ റോഡിലൂടെ വൺവേ റൂട്ട് തെറ്റിച്ച് മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനു നേരെ അസഭ്യ വർഷം നടത്തിയ ‘സുബ്രമണ്യം’ ബസിലെ ക്ലീനർ കൊറ്റനല്ലൂർ സ്വദേശി മച്ചാട്ട് വീട്ടിൽ അനീഷ് വിശ്വംഭരനെ ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ ബിബിൻ സി വി അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ മാസ് തിയറ്ററിനു സമീപം റൂട്ട് തെറ്റിച്ച് അമിത വേഗത്തിൽ വന്ന കാശിനാഥൻ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി ഇരിങ്ങാലക്കുട സ്വദേശിനി സോണിയ ഫ്രാൻസിസിന് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ എത്തിയ പോലീസ് അതേ റൂട്ടിൽ അല്പസമയത്തിനു ശേഷം അമിത വേഗതയിൽ അപകടകരമായി വന്ന സുബ്രമണ്യം എന്ന ബസ് പരിശോധിച്ചതിനെ തുടർന്ന് പെർമിറ്റ് ലംഘിച്ചാണ് ബസ് ഓടുന്നത് എന്ന് കാണുകയും വിശദീകരണം ചോദിച്ച പോലീസിനോട് ബസിലെ ജീവനക്കാർ തട്ടിക്കയറുകയുമുണ്ടായി.

ബസുകളുടെ മത്സര ഓട്ടത്തിനും അമിതവേഗത്തിനും എതിരെ നടപടികൾ സ്വീകരിക്കുന്ന പോലീസിനെയും ഇരിങ്ങാലക്കുട എസ് ഐ ബിബിൻ സി വി ക്കെതിരെ ശക്തമായ പ്രതിഷേധ നടപടികൾ ബസ് അസോസിയേഷനുകളെ ഉപയോഗിച്ച് സ്വീകരിക്കും എന്നും സുബ്രമണ്യം ബസ് ജീവനക്കാർ ഇവിടെവച്ചു വെല്ലുവിളി നടത്തിയിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Leave a comment

  • 56
  •  
  •  
  •  
  •  
  •  
  •  
  •  
Top