2019 കൂടൽമാണിക്യം തിരുവുത്സവത്തിനു ഒരു കോടി അറുപത്തഞ്ചു ലക്ഷം രൂപയുടെ ബഡ്ജറ്റ്

 

ഇരിങ്ങാലക്കുട : മെയ് 14ന് (മേടം 30ന്) കൊടിയേറി പത്ത് ദിവസത്തെ ഉത്സവത്തിന് ശേഷം 24 ന് രാപ്പാള്ളിൽ ആറാട്ടോടെ സമാപിക്കുന്ന 2019 കൂടൽമാണിക്യം തിരുവുത്സവത്തിന്റെ സംഘാടകസമിതി ആലോചനയോഗത്തിൽ ദേവസ്വം ഒരു കോടി അറുപത്തഞ്ചു ലക്ഷം രൂപയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഇതിൽ ഒരു കോടി മുപ്പത്താറു ലക്ഷം രൂപ ഉത്സവം ബഡ്ജറ്റായും ഇരുപത്തൊമ്പത് ലക്ഷ രൂപ ഉത്സവത്തോട് അനുബന്ധിച്ചുള്ള വികസന പ്രവർത്തനങ്ങൾക്കുമാണ് മാറ്റി വച്ചിട്ടുള്ളത്.

ക്ഷേത്രം പടിഞ്ഞാറേ ഊട്ടുപുരയിൽ ചേർന്ന യോഗത്തിൽ വിവിധ ഉത്സവ ആഘോഷ കമ്മിറ്റികളുടെ രൂപീകരണം നടന്നു. കാർഷിക സംസ്ക്കാരം വളർത്തിയെടുക്കുവാനും ഉത്സവത്തിനു 10 ദിവസത്തേക്ക് അന്നദാനത്തിനു ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിച്ച എടുക്കുവാനും ലക്‌ഷ്യം വച്ച് വെള്ളാനിക്കര കാർഷിക സർവ്വകലാശാലയിൽ നിന്നും സംഭരിച്ച പച്ചക്കറി വിത്തുകൾ യോഗത്തിനു എത്തിച്ചേർന്ന ഭക്തർക്ക് വിതരണം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ്‌മേനോൻ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ എ വി ഷൈൻ, ഭരതൻ കണ്ടെങ്കാട്ടിൽ, അഡ്വ രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ സുമ എ എം, ഭക്തജനങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a comment

  • 72
  •  
  •  
  •  
  •  
  •  
  •  
Top