കേരള ഫോക്ക്‌ലോർ അക്കാദമിയുടെ പുരസ്ക്കാരം മുരുകൻ ഗുരുക്കൾ ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : കേരള നാടൻ കലാരംഗത്തെ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി കേരളഫോക്ക്‌ലോർ അക്കാദമി ഏർപ്പെടുത്തിയ അവാർഡ് ഇരിങ്ങാലക്കുട സ്വദേശി മുരുകൻ ഗുരുക്കൾ തലശേരിയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. ഗവൺമെന്റ് ബ്രണ്ണൻ ഹൈസ്കൂൾ ഓഡിറ്റോറിയാത്തതിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി എം കെ ബാലൻ, തലശേരി എം എൽ എ എ എൻ ഷംസീർ എന്നിവർ പങ്കെടുത്തു. ഇരിങ്ങാലക്കുട കറുകുളങ്ങര സ്വദേശിയാണ് മുരുകൻ ഗുരുക്കൾ.

തൃശൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റും ചാലക്കുടി മഹാത്മകലാക്ഷേത്രകളരി സംഘം ഗുരുക്കളും സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെ ഓൾ കേരള പരിശീലകനും റിട്ടയേർഡ് സബ് ഇൻസ്പെക്ടറും കൂടിയാണ് മുരുകൻ ഗുരുക്കൾ.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top