ഓഖി ദുരിതബാധിതർക്ക് വിമല സെൻട്രൽ സ്കൂളിന്‍റെ കൈത്താങ്ങ്‌

താണിശ്ശേരി : ഓഖി ദുരിതബാധിതർക്കായുള്ള അഴിക്കോട് ഗവ. യു.പി സ്കൂളിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കൊടുങ്ങല്ലൂരിലെ തീരദേശ നിവാസികൾക്ക്‌ താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ ശേഖരിച്ച വസ്ത്രങ്ങൾ വിതരണം ചെയ്തു. കൊടുങ്ങല്ലൂർ തീരദേശത്തെ മുഴുവനും ഭീതിയുടെയും ദുരിതത്തിന്റെയും നിഴലിൽ ആഴ്ത്തിയ ഓഖി ചുഴലിക്കാറ്റിന്‍റെ വാർത്തകൾ മാധ്യമങ്ങളിൽനിന്നും അറിഞ്ഞ വിദ്യാർഥികൾ, അധ്യാപകരുടെ നേതൃത്വത്തിൽ സ്വരൂപിച്ച വിവിധ വസ്ത്രങ്ങളാണ് വിതരണം ചെയ്തത്.

Leave a comment

Top