ബൈപ്പാസിൽ വൺവേ തെറ്റിച്ച എത്തിയ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരപരിക്ക്

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡിൽ വൺവേ തെറ്റിച്ച എത്തിയ സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. മാസ്സ് തിയേറ്റർ റോഡിലൂടെ KL45 M 4427 വെള്ള ആക്ടീവ സ്കൂട്ടറിൽ എത്തിയ സ്ത്രീയെയാണ് ബൈപ്പാസ് റോഡിലൂടെ അമിതവേഗതയിലെത്തിയ കാശിനാഥൻ ബസ് ഇടിച്ചിട്ടത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ഈ സ്ഥലത്ത് കഴിഞ്ഞ വർഷം അപകടത്തിൽ രണ്ട് പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ നിന്ന് ഠാണാവിലേക്കുള്ള മെയിൻ റോഡിലെയും, ക്രൈസ്റ്റ് കോളേജിൽ നിന്ന് ബസ്റ്റാൻഡ് ലേക്കുള്ള റോഡിലെയും അമിത ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് സ്വകാര്യബസുകൾ ബൈപ്പാസ് വഴി വൺവേ തെറ്റിച്ചു വരുന്നത്. അപകടത്തിന് ശേഷം ഇതുവഴി വൺവേ തെറ്റിച്ചു എത്തിയ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളെ അവിടെ കൂടിയവർ തടയുകയും അതിനു ശേഷം പോലീസ് എത്തി പിഴ ഈടാക്കുകയും ചെയ്തു.

സോണിയ ഫ്രാൻസിസ് എന്ന അദ്ധ്യാപികയാണ് അപകടത്തിൽപെട്ടത്. ഇവരെ സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Leave a comment

  • 54
  •  
  •  
  •  
  •  
  •  
  •  
Top