റെയിൽ ക്രാക്ക് ഡിറ്റക്റ്റിംഗ്‌ റോബോർട്ടുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് , ഇരിങ്ങാലക്കുട ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർത്ഥികൾ നിർമ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള റെയിൽ ക്രാക്ക് ഡിറ്റക്റ്റിംഗ്‌ റോബോട്ട് രൂപകല്പന ചെയ്‌ത്‌ നിർമ്മിച്ചിരിക്കുന്നു . റെയിൽവേ ട്രാക്കിൽ സംഭവിക്കുന്ന വിള്ളലുകൾ ,പൊട്ടലുകൾ എന്നിവ കണ്ടെത്തി വേണ്ടപ്പെട്ടവർക്ക് ആവശ്യമായ മെസേജുകൾ നൽകുവാൻ സജ്ജമായിട്ടുള്ളതാണ് ഈ റോബോട്ട് . ട്രാക്കിലെ മാർഗ്ഗതടസങ്ങൾ മുൻകൂട്ടി കണ്ടെത്തുവാൻ അൾട്രാസോണിക് സെൻസിംഗ് സംവിധാനം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2018 – ൽ കേന്ദ്ര പ്രതിരോധ മന്ത്രലായം കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ടീം ഇവരാണ് .

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അദ്ധ്യാപകരായ രാജീവ് .ടി ആർ , ജോജു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടാം വർഷ വിദ്യാർത്ഥികളായ ജീസൻ പോൾ (ഗ്രൂപ്പ് ലീഡർ ), ഐവിൻ വർഗീസ്, അരവിന്ദ് മുരളീധരൻ , അന്നറോസ് ജോൺസൻ , അൻസാ ജിമ്മി , ആനന്ദ് സംഗമേശ്വരൻ എന്നിവരാണ് ഇത് നിർമിച്ചത് . ഡ്രോൺ സംവിധാനം ഉപയോഗിച്ച് റെയിൽവേ ട്രാക്കിനു മുകളിലൂടെ പരിശോധന നടത്തുവാൻ സാധിക്കും വിധം ഇതിൻറ പരിഷ്കരിച്ച രൂപം പുറത്തിറക്കുവാനും ഉദ്ദേശ്യമുണ്ട്.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  
  •  
Top