ലോക ഭിന്ന ശേഷി വാരാചരണത്തിന് സമാപനമായി

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ ഇരിങ്ങാലക്കുട ബി ആർ സിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ലോക ഭിന്ന ശേഷി വാരാചരണത്തിനു സമാപനമായി. സമാപന സമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി .എ മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് അധ്യക്ഷത വഹിച്ചു. കൈകോർക്കാം ഒന്നാകാം എന്ന സന്ദേശത്തെ മുൻനിർത്തി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.

വിളംബര റാലി , കലാ സാഹിത്യമത്സരങ്ങൾ, ഭവന സന്ദർശനം, ദീപശിഖ പ്രയാണം, രക്ഷാകർതൃ സംഗമം, ശില്പശാല തുടങ്ങിയ പരിപാടികൾ ഭിന്നശേഷിക്കാരായവർക്കും മറ്റു വിദ്യാർത്ഥികൾക്കും ഒന്ന് ചേർന്നു മുന്നേറാനുള്ള അവസരമാണ് ഒരുക്കിയത് . നവകേരള ചിത്രത്തിൽ കയ്യൊപ്പു ചാർത്തിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത് . മുനിസിപ്പൽ കൗൺസിലർ സോണിയ ഗിരി, എ ഇ ഒ രാധ .ടി, ഡയറ്റ് ഫാക്കൽറ്റി സനോജ് .എം .ആർ, ജി ജി എച്ച് എസ് പ്രധാനാധ്യാപിക രമണി .ടി .വി, എൽ പി വിഭാഗം പ്രധാനാധ്യാപിക ലാജി വർക്കി, ബോയ്സ് ഹൈ സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ വിദ്യാർത്ഥിനി ഗായത്രി സി നായർ , റിസോർസ് അധ്യാപകൻ മാണിക്യൻ എം എന്നീ ഭിന്നശേഷിക്കാരായ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു . ബി പി ഒ സുരേഷ് ബാബു സ്വാഗതവും മാണിക്യൻ .എം നന്ദിയും പറഞ്ഞു .

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top