വിശ്വാസികള്‍ക്ക്‌ ആത്മചെെതന്യം പകര്‍ന്ന് മൗലീദ് മജ്‌ലിസ്

കരൂപ്പടന്ന : കരൂപ്പടന്ന പള്ളിനട പൗരസമിതി മീലാദ് കമ്മിറ്റി സംഘടിപ്പിച്ച വിവിധ മഹല്ല്കളില്‍ നിന്നുള്ള 101ല്‍പരം പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കിയ മൗലീദ് മജ്‌ലിസ് വിശ്വാസികള്‍ക്ക് പുതിയ അനുഭവമായി. കൊടുങ്ങല്ലൂര്‍ ചേരമാന്‍ മഹല്ല് ഖത്തീബ് സെെഫുദ്ദീന്‍ അല്‍ഖാസിമി മീലാദ് സന്ദേശം നല്‍കി. പൗരസമിതി ചെയര്‍മാന്‍ അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി. കെ.പി.സെെനുദ്ദീന്‍, ഫെെസി കാഞ്ഞിരപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. അല്‍ ബദര്‍ ഗ്രൂപ്പ് എം.ഡി. സി.പി.അബൂബക്കര്‍ ദാരിമി മുഖ്യാതിഥിയായി. മൊഹിയുദ്ദീന്‍ ബാഖവി, കെ.ടി.അബൂബക്കര്‍ മുസ്ലിയാര്‍,സുലെെമാന്‍ അന്‍വരി എന്നിവര്‍ മജ്ലിസിന് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ എ.എം.ഷാജഹാന്‍, പി.കെ.എം.അഷ്റഫ് , സി.പി. മുഹമ്മദ് ഫെെസി. നൂറുല്‍ ഹുദാ ഫാളിലി, അബീല്‍ എന്നിവര്‍ സംസാരിച്ചു. 1500 ല്‍പരം ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top