ഐ.ടി.യു ബാങ്കിൻറെ ശതാബ്ദി ആഘോഷങ്ങൾ ഡിസംബർ 21 മുതൽ 29 വരെ

ഇരിങ്ങാലക്കുട : 1918-ലെ ആരംഭിച്ച ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ( ഐ.ടി.യു ബാങ്ക്) ശതാബ്ദി ആഘോഷങ്ങൾ ഡിസംബർ 21 മുതൽ 29 വരെ നടത്തുമെന്ന് ബാങ്ക് ചെയർമാൻ എം പി ജാക്സൺ പത്രസമ്മേളനത്തിൽ അറിയിച്ചു.

സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കും.

ഡിസംബർ 21ന് ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം തുടക്കം കുറിച്ച പതാക ഉയർത്തലും വിളംബര ജാഥയും നടക്കും. ഇരുപത്തിരണ്ടാം തീയതി ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും. 22 നും 23 നും ഷട്ടിൽ ടൂർണമെൻറ്, ചെസ്സ് ടൂർണമെൻറ്, 24ന് ഫുട്ബോൾ ടൂർണമെൻറ് , 25 ന് ക്രിസ്മസ് ആഘോഷം, 26ന് സ്റ്റാഫ് ഗെറ്റുഗദർ, 27ന് അർബൻ ബാങ്ക് ശിൽപശാല, 28 ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. 29ന് ശതാബ്ദി ആഘോഷങ്ങൾ നടക്കും. ഇതിൻറെ ഭാഗമായി വൈകീട്ട് ൫ മണിക്ക് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് തൈക്കുടം ബ്രിഡ്ജ് സംഗീതനിശ ഉണ്ടായിരിക്കും.

കേരളത്തിലെ പ്രമുഖ അർബൻ ബാങ്കായ ഐ ടി യു ബാങ്കിന് ഇരിങ്ങാലക്കുടയ്ക്ക് പുറമേ ഇപ്പോൾ മാള, ചാലക്കുടി, കൊടകര, ആമ്പല്ലൂർ, വെള്ളാങ്കല്ലൂർ, കൊരട്ടി, കാട്ടൂർ, കരുവന്നൂർ, കോടാലി, ആളൂർ, അന്നമനട, ചെറുതുരുത്തി, ചേലക്കര, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. പത്രസമ്മേളനത്തിൽ ജനറൽ മാനേജർ ടി കെ ദിലീപ്കുമാർ ഡയറക്ടർ ടി കെ വർഗീസ് എന്നിവർ പങ്കെടുത്തു.

Leave a comment

  • 41
  •  
  •  
  •  
  •  
  •  
  •  
Top