കെ.എസ്.ടി.എ. ജില്ലാ സമ്മേളനം ഒമ്പതിനും പത്തിനും ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ 27-ാം ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനം കേരള കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് കെ.ജി. മോഹനന്‍ അധ്യക്ഷനായിരിക്കും. സി.പി.എം. ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ സമ്മാനദാനം നടത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.ജി. മോഹനന്‍ അധ്യക്ഷനായിരിക്കും. നാലിന് പ്രകടനവും പൊതുസമ്മേളനവും നടക്കും. മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സി.കെ.ചന്ദ്രന്‍, കെ.എസ്.ടി.എ. സംസ്ഥാന ട്രഷര്‍ ടിവി. മദനമോഹനന്‍ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിക്കും.

ഞായറാഴ്ച രാവിലെ 9.30 മുതല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ച, 12ന് പൊതുചര്‍ച്ചക്ക് മറുപടി, ഉച്ചതിരിഞ്ഞ് തെരഞ്ഞെടുപ്പ് എന്നിവ നടക്കും. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സുധാകരന്‍ സമ്മേളനത്തില്‍ സംസാരിക്കും. അധ്യാപക കലാവേദിയുടെ കലാപരിപാടികളും നടക്കും. സമ്മേളനത്തില്‍ 400ഓളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ.യു. അരുണന്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി വ്യാഴാഴ്ച സമ്മേളന വിളംബര സന്ദേശയാത്ര സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന എക്‌സി. കമ്മിറ്റി മെമ്പര്‍ കെ.കെ. രാജന്‍, ജില്ലാ പ്രസിഡണ്ട് കെ.ജി.മേഹനന്‍, ജില്ലാ ട്രഷര്‍ പി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ ജോ.സെക്രട്ടറി എ.കെ. സലിംകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a comment

291total visits,3visits today

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top