ഓസ്കാർ എൻട്രി ഹിന്ദി ചിത്രം ‘ന്യൂട്ടൺ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 8ന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018ലെ ഓസ്കാർ പുരസ്കാരങ്ങൾക്കായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ഹിന്ദി ചിത്രം ‘ന്യൂട്ടൺ’ ഇംഗ്ലീഷ് സബ്ബ് – ടൈറ്റിലുകളോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 8 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായ ന്യൂട്ടന്റെ കഥയാണ് അമിത് മാസുർക്കർ സംവിധാനം ചെയ്ത ചിത്രം പറയുന്നത്. ബർലിൻ, ഹോംഗ് കോംഗ് ഉൾപ്പെടെ മുപ്പതോളം ചലച്ചിത്രമേളകളിൽ ന്യൂട്ടൺ പ്രദർശിപ്പിച്ചു കഴിഞ്ഞു. സമയം 106 മിനിറ്റ്, പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9447814777

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top