വയോജന സംഗമം സംഘടിപ്പിച്ചു

പുല്ലൂർ : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ പുല്ലൂർ ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ പുല്ലൂരിൽ വയോജന സംഗമം സംഘടിപ്പിച്ചു. ഡോ.കെ.പി.ജോർജ്ജ് സംഗമം ഉദ്ഘാടനം ചെയ്തു. ശശിധരൻ തേറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ‘വയോജനങ്ങൾ നേരിടുന്ന മാനസിക വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സൈക്കോ തെറാപിസ്റ്റ് സി.സി.ബാബു ക്ളാസ്സെടുത്തു. കെ.ജി. മോഹനൻ മാസ്റ്റർ സ്വാഗതവും നളിനി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top