ദുരിതപൂർണ്ണം ഈ യാത്ര , പേഷ്ക്കാർ റോഡിന്‍റെ അവസ്ഥ ദയനീയം

ഇരിങ്ങാലക്കുട : ബസ്റ്റാന്‍റ് കൂടൽമാണിക്യം റോഡിൽ നിന്ന് മൂന്ന്പീടിക സംസ്ഥാന പാതയിലേക്കുള്ള കുട്ടംകുളത്തിനു സമീപത്തു നിന്നാരംഭിക്കുന്ന പേഷ്ക്കാർ റോഡ് സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ തകർന്നു കിടന്നീട്ട് മാസങ്ങളായി. സംസ്ഥാന പാതയിൽ നിന്നു ബസ്റ്റാന്‍റ് പരിസരത്തേക്ക് വരുന്ന ചെറു വാഹനങ്ങൾ ഏറെയും ആശ്രയിക്കുന്നത് ഈ റോഡിനെയാണ് . ഒരടിയോളം താഴ്ചയുള്ള കുഴികൾ പോലുമുണ്ട് ഈ റോഡിൽ. വലിയ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് ഇവിടെ സർവ്വസാധാരണമാണ്.

റോഡിന്‍റെ അറ്റകുറ്റപണികൾ എത്രയും വേഗം നടത്തണമെന്ന ആവശ്യം ശക്തമാണെകിലും അധികൃതരുടെ ഭാഗത്തു നിന്ന് നടപടികൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. പേഷ്‌ക്കർ റോഡിൻറെ അറ്റകുറ്റപണികൾക്കും ടാറിങ്ങിനും ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും എന്നാൽ കൗൺസിൽ അംഗീകാരം വൈകുന്നതുകൊണ്ടാണ് പണികൾ നടക്കാത്തതെന്നും നഗരസഭ വാർഡ് കൗൺസിലർ അമ്പിളി ജയൻ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
  •  
Top