കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പൊതുയോഗവും കുടുംബ സംഗമവും

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് വാർഷിക പൊതുയോഗവും മഹിളാവിംഗ് കുടുംബ സംഗമവും ജില്ലാ പ്രസിഡന്റ് ഗോപിനാഥൻ നായർ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹോണററി ക്യാപ്റ്റൻ എം വി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ദുരിതാശ്വാസ സഹായം ജില്ലാ രക്ഷാധികാരി അഡ്വക്കേറ്റ് വി പി ഡേവിഡ് വിതരണം ചെയ്തു. കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് അവാർഡ് വിതരണം ബ്ലോക്ക് രക്ഷാധികാരി സത്യപാലൻ മാസ്റ്റർ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ ബ്ലോക്ക് മുഖ്യ രക്ഷധികാരി കെ ഗോപാലൻ നായർ എന്നിവർ നടത്തി.

സെക്രട്ടറി എം കെ ബാലൻ, വൈസ് പ്രസിഡന്റ് ജിജിമോൻ കെ റപ്പായി, ട്രഷറർ എം ഡി ജോർജ്ജ്, ജില്ലാ പ്രസിഡന്റ് ഗോപിനാഥൻ നായർ, ജില്ലാ സെക്രട്ടറി മോഹൻദാസ്, മഹിളാവിങ് സംസ്ഥാനപ്രസിഡന്റ് കാർത്യാനിപി മേനോൻ, ബ്ലോക്ക് രക്ഷാധികാരികളായി ഗോപാലൻ നായർ, സത്യപാലൻ, മഹിളാവിങ് ബ്ലോക്ക് പ്രസിഡന്റ് രാമ കൃഷ്‌ണമൂർത്തി മഹിളാവിംഗ് രക്ഷാധികാരി ഗംഗാദേവി ടീച്ചർ, സജി ജോർജ് തോമസ് വീരാളി എന്നിവർ സംസാരിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top