ഹുബ് റസൂൽ മൗലിദ് മജ്‌ലിസ് 2 ന്

വെള്ളാങ്കല്ലൂർ : കരൂപ്പടന്ന പൗരസമിതി മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറ്റി ഒന്ന് മതപണ്ഡിതന്മാർ നേതൃത്വം നൽകുന്ന മൗലിദ് മജ്‌ലിസ് ഡിസംബർ 2 ന് ഞായറാഴ്ച രാത്രി 8 മണിക്ക് പള്ളിനട മുഹമ്മദ് അഷ്‌റഫ് നഗറിൽ നടക്കും. ചടങ്ങിൽ ചേരമാൻ ഖത്തീബ് സൈഫുദ്ധിൻ അൽഖാസിമി മീലാദ് സന്ദേശം നൽകും. അൽബദർ ഗ്രൂപ് എം ഡി സി പി അബൂബക്കർ ദാരിമി മുഖ്യാതിഥിയാകും. വെള്ളാങ്കല്ലൂർ ഖത്തീബ് മുഹ്‌യദ്ധീൻ ബാഖവി, കെ ടി അബൂബക്കർ മുസ്‌ലിയാർ സുലൈമാൻ അൻവരി എന്നിവർ മജ്‌ലിസ് നേതൃത്വം വഹിക്കും. പൗരസമിതി ചെയർമാൻ അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷത വഹിക്കും.

കരൂപ്പടന്ന പള്ളിനട പൗരസമിതി മീലാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മൗലിദ് മജ്‌ലിസിന്റെ ലോഗോ പ്രകാശനം വെള്ളാങ്കല്ലൂർ ഖത്തീബ് മുഹ്‌യദ്ധീൻ ബാഖവി നിർവ്വഹിച്ചു. പൗരസമിതി ചെയർമാൻ അയൂബ് കരൂപ്പടന്ന, ജനറൽ കൺവീനർ എ എം ഷാജഹാൻ, രക്ഷാധികാരി പി കെ എം അഷ്‌റഫ്, കൺവീനർ വി കെ നിഷാദ്, ട്രഷറർ ശിഹാബ് അറക്കൽ, പി എം അബ്‌ദുൾ ഗഫൂർ ഹാജി, എം എസ് മുഹമ്മദാലി എന്നിവർ സംബന്ധിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top