സംസ്ഥാന പാതയിലെ ആളൂർ മുതൽ ഠാണാ വരെയുള്ള അഴിമതി കുഴികൾ അടയുന്നു: 7 കോടി ചിലവിൽ പുതിയ മെക്കാഡം ടാറിങ് ആരംഭിച്ചു

സംസ്ഥാന പാതയിലെ പുതിയ ടാറിങ് പൊളിഞ്ഞു പോയിടത്ത് 11 വർഷം മുൻപ് ആദ്യമായി ബി എം ബി സി ചെയ്ത റോഡ് ഇപ്പോഴും തകരാതെ നിൽക്കുന്നത് ഇതിൽ നടന്ന അഴിമതിയുടെ ആഴം ദൃശ്യമാക്കുന്നതാണ്

 

ഇരിങ്ങാലക്കുട : കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കോടികൾ ചിലവാക്കി മെക്കാഡം ടാറിങ് നടത്തിയ പോട്ട – ഇരിങ്ങാലക്കുട സംസ്ഥാന പാത അന്നുതന്നെ പൊളിഞ്ഞു ഗതാഗതത്തിനു തീർത്തും പറ്റാതായതിനു ഇപ്പോൾ വർഷങ്ങൾക്കു ശേഷം ശാപമോക്ഷം. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണന്‍റെ ഫണ്ടിൽനിന്നുള്ള 7 കോടി രൂപ ചിലവിൽ സംസ്ഥാന പാതയിലെ ആളൂർ മുതൽ ഠാണാ വരെയുള്ള ഭാഗം പുതിയ മെക്കാഡം ടാറിങ് ആരംഭിച്ചു

ഗതാഗത തടസങ്ങൾ ഒഴിവാക്കാനായും വേഗത്തിൽ പണികൾ പുരോഗമിക്കാനും രാത്രിയിലടക്കം ടാറിങ് ഉണ്ടാക്കും. 9 കിലോമീറ്റർ ദൂരത്തിൽ പുല്ലൂർ സ്കൂൾ മുതൽ മന്ത്രിപുരം വരെയുള്ള ഒരു കിലോമീറ്റർ നേർത്ത പുല്ലൂർ അപകടവളവ് തീർക്കാനുള്ള ടാറിങ്ങിന്റെ ഭാഗമായി മെക്കാഡം ടാറിങ് നടത്തിയിരുന്നു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നടന്ന മെക്കാഡം ടാറിങ്ങിൽ വൻ അഴിമതിയാണ് നടന്നതെന്ന് അന്ന് തന്നെ ആരോപണങ്ങൾ ഉണ്ടായിരുന്നു, എന്നാൽ സ്വാധീനം മൂലം അന്വേഷണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. ആളൂർ, കല്ലേറ്റുംകര, വല്ലക്കുന്ന്, തൊമ്മാന, പുല്ലൂർ , ഠാണാ മേഖലകളിൽ റോഡ് ഇപ്പോൾ പൂർണമായും തകർന്നനിലയിലാണ് ഉള്ളത്.

ഈ സർക്കാർ വന്നതിനു ശേഷം കഴിഞ്ഞ വർഷം റോഡിൽ ലക്ഷങ്ങൾ ചിലവാക്കി പാച്ച് വർക്ക് നടത്തിയിരുന്നു. എന്നാൽ മഴക്കാലം കഴിഞ്ഞതോടെ റോഡ് വീണ്ടും പഴയതിലും മോശമായി. പല മേഖലകളിലും പുതിയ ടാറിങ് പൊളിഞ്ഞു പോയിടത്ത് 11 വർഷം മുൻപ് ആദ്യമായി ബി എം ബി സി ചെയ്ത റോഡ് ഇപ്പോഴും തകരാതെ നിൽക്കുന്നത് ദൃശ്യമാണ്. ഇനിയും അറ്റകുറ്റ പണികൾ നടത്താതെ റോഡ് പൂർണ്ണമായും റീ-ടാർ ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.

Leave a comment

  • 70
  •  
  •  
  •  
  •  
  •  
  •  
  •  
Top