സംസ്ഥാനപാതയിലെ ‘അഴിമതിക്കുഴികൾ’ അടച്ചു തുടങ്ങി : പുനർനിർമ്മിക്കണം എന്ന ആവശ്യം ശക്തം

തൊമ്മാന : തകർന്നു കിടക്കുന്ന പോട്ട – മൂന്നുപീടിക സംസ്ഥാനപാതയിലെ കുഴികൾ കഴിഞ്ഞ ദിവസം മുതൽ അടച്ചു തുടങ്ങി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബി എം ബി സി സാങ്കേതിക മികവ് കൊട്ടിഘോഷിച്ച റോഡ് ടാറിങ്ങിനുശേഷം അടുത്ത ആഴ്ചമുതൽ തകർന്നു തുടങ്ങിയതിനു പിന്നിൽ വൻ അഴിമതിയാണ് നടന്നതെന്ന് ഇപ്പോൾ പല കോണുകളിൽനിന്നും ആരോപണം ഉയർന്നിട്ടുണ്ട്. കോടിക്കണക്കിനു രൂപ ചിലവഴിച്ചു 3 വർഷം മുൻപ് പൂർണമായും റീടാറിങ്‌ നടത്തിയ ഈ റോഡ് പോട്ട, അല്ലൂർ, കല്ലേറ്റുംകര, വല്ലക്കുന്ന്, തൊമ്മാന, പുല്ലൂർ , ഠാണാ മേഖലകളിൽ ഇപ്പോൾ പൂർണമായും തകർന്നനിലയിലാണ് ഉള്ളത്. ഈ സർക്കാർ വന്നതിനു ശേഷം കഴിഞ്ഞ വർഷം റോഡിൽ പാച്ച് വർക്ക് നടത്തിയിരുന്നു. എന്നാൽ മഴക്കാലം കഴിഞ്ഞതോടെ റോഡ് വീണ്ടും പഴയതിലും മോശമായി. ഇപ്പോൾ വീണ്ടും ലക്ഷങ്ങൾ ചിലവാക്കി അറ്റകുറ്റ പണികൾ നടത്തുന്നു. ഇതുനു പകരം റോഡ് പൂർണമായും പുനർനിർമ്മിക്കണം എന്ന ആവശ്യം ശക്തമാണ്.

Leave a comment

781total visits,2visits today

  • 29
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top